തുര്‍ക്കി ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കേണ്ടത് ഓരോ സൗദി പൗരന്റെയും ഉത്തരവാദിത്വം; സമൂഹ മാധ്യമങ്ങളില്‍ ക്യാമ്പയിന്‍ ആരംഭിച്ചു

  • 06/10/2020

തുര്‍ക്കി ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം നല്‍കി സൗദി.  ഇതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ ക്യാമ്പയിന്‍ ആരംഭിച്ചു.   സൗദി കൗണ്‍സില്‍ ഓഫ് ചേംബേഴ്‌സ് പ്രസിഡന്റ് അജ്‌ലാന്‍ അല്‍ അജ്‌ലാന്‍ ആണ് കഴിഞ്ഞ ദിവസം ടിറ്ററില്‍ ബഹിഷ്‌കരണത്തിന് നിര്‍ദ്ദേശം നല്‍കിയത്.  സൗദി ഭരണാധികാരികള്‍ക്കെതിരെ തുര്‍ക്കി സര്‍ക്കാര്‍ ശത്രുതാപരമായ സമീപനം സ്വീകരിക്കുന്നു എന്നരോപിച്ചാണ് ബഹിഷ്‌കരണ ആഹ്വാനം നൽകിയത്.നിലവിലെ അവസ്ഥയില്‍ തുര്‍ക്കി ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കേണ്ടത് ഓരോ സൗദി പൗരന്റെയും ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

തുര്‍ക്കി ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് നിര്‍ത്താന്‍ രാജ്യത്തെ കമ്പനികളോട് അദ്ദേഹം നിര്‍ദ്ദേശിച്ചു. തുര്‍ക്കിയില്‍ നിക്ഷേപം നടത്തുന്നത് നിർത്തിവയ്ക്കാന്‍ സൗദി നിക്ഷേപകരോടും, തുര്‍ക്കിയിലേക്കുള്ള വിനോദ സഞ്ചാരം അവസാനിപ്പിക്കാന്‍ എല്ലാ പൗരന്‍മാരോടും അല്‍ അജ്‌ലാന്‍ ആവശ്യപ്പെട്ടു. തുര്‍ക്കി ഭരണാധികാരി അറബികളുടെ ചരിത്രത്തെ അവഹേളിച്ചതായും അപമാനിച്ചതായും കുറ്റപ്പെടുത്തി സമൂഹ മാധ്യമത്തില്‍ തുടര്‍ ക്യാമ്പയിനും നടത്തി വരുന്നുണ്ട്.

Related News