പ്രവാസികൾക്ക് തിരിച്ചടി; സൗദിയില്‍ കൂടുതൽ മേഖലകളിൽ സ്വദേശിവത്ക്കരണം

  • 06/10/2020

പ്രവാസികൾക്ക് തിരിച്ചടിയായി സൗദിയില്‍ സ്വകാര്യ മേഖലയിലെ ഐ.ടി ജോലികളില്‍ സ്വദേശിവത്കരണം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നു. സ്വദേശികൾക്ക് ആശയ വിനിമയ, വിവര സാങ്കേതിക മേഖലയില്‍ 9,000 തൊഴിലവസരങ്ങള്‍ സൃഷ്​ടിക്കാനും വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനുമാണ്​ ഇതിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്​. ഈ തസ്​തികകളില്‍ മിനിമം​ വേതനവും നിശ്ചയിച്ചിട്ടുണ്ട്​. ഉയർന്ന പദവിയിലുളള ജോലികള്‍ക്ക്​ മിനിമം വേതനം 7,000 റിയാലും സാങ്കേതിക തൊഴിലുകള്‍ക്ക്​ മിനിമം 5,000 റിയാലുമായിരിക്കും​. 

സ്വദേശികളായവര്‍ക്ക്​ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കുന്നതിനായി നടപ്പാക്കി വരുന്ന തീരുമാനങ്ങളുടെ തുടര്‍ച്ചയാണ്​ ആശയ വിനിമയ, വിവരസാങ്കേതിക വിദ്യ സ്വദേശിവത്​കരിക്കാനുള്ള തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ടെലികമ്മ്യൂണിക്കേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്​നോളജി മന്ത്രാലയം, മാനവ വി​ഭവശേഷി ഫണ്ട്​, സൗദി കൗണ്‍സില്‍ ഓഫ്​ ചേംബേഴ്‌സ് ​ എന്നിവയുമായി നേരത്തെ ധാരണയിലെത്തിയിട്ടുണ്ട്​.

Related News