കൊവിഡിനെ പ്രതിരോധിക്കുന്നതിന് പുതിയ നീക്കവുമായി സൗദി എയര്‍ലൈന്‍സ്. വിമാനങ്ങളിലെ സീറ്റുകള്‍ യു.വി.സി അള്‍ട്രാവയലറ്റ് രശ്മികള്‍ ഉപയോഗിച്ച് അണുവിമുക്തമാക്കല്‍ സൗദി എയര്‍ലൈന്‍സ് ആരംഭിച്ചു. ക്യാബിന് പ്രതലങ്ങളെ അണുമുക്തമാക്കുന്നതിന് വേണ്ടി അള്‍ട്രാവയലറ്റ് രശ്മികള്‍ പുറപ്പെടുവിച്ചുള്ള പുതിയ സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്കും വിമാനത്തിലെ ക്രൂ അംഗങ്ങൾക്കും എല്ലാ സുരക്ഷയും പ്രതിരോധവും ഒരുക്കുന്നതിന്റെ ഭാഗമായാണിത്. വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്ഡ്ലിങ് കമ്പനിയുമായി സഹകരിച്ചാണ് സീറ്റുകള്‍ അണുമുക്തമാക്കുന്നത്. ഇടത്തരം വലിപ്പമുള്ള ക്യാബിനുള്‍ഭാഗം 10 മിനിറ്റിനുള്ളില്‍ അണുമുക്തമാക്കാനാകും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?