സൗദിയിലെ അല്‍ ഹസ ലോകത്തെ ഏറ്റവും വലിയ മരുപ്പച്ച; ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചു

  • 11/10/2020

സൗദിയിലെ അല്‍ ഹസ എന്ന മരുപ്പച്ച  ലോകത്തെ ഏറ്റവും വലിയ മരുപ്പച്ചയുമായി ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചു. സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍പ്പെട്ട അല്‍ ഹസയിലെ മരുപ്പച്ചയുടെ വിസ്തീര്‍ണ്ണം 85.4 ചതുരശ്ര കിലോമീറ്ററാണെന്ന് അധികൃതർ പറയുന്നു. ഇരുപത്തിയഞ്ചു ലക്ഷത്തോളം ഈന്തപ്പനകളാണ് ഇവിടെയുള്ളത്. ഇതിനുള്ള ജലസേചനത്തിനായി 280 വലിയ കുഴല്‍ കിണറുകളില്‍ നിന്നുള്ള വെള്ളമാണ് ഉപയോഗിക്കുന്നത്. ലോകത്ത് മണല്‍കൊണ്ടു ചുറ്റപ്പെട്ട ഏറ്റവും വലിയ ഈന്തപ്പന മരുപ്പച്ചയാണ് അല്‍ഹസയിലുള്ളത്. 

അറബ് ലോകത്തു ഗിന്നസ് ബുക്കില്‍ ഏറ്റവും കൂടുതല്‍ റെക്കോര്‍ഡുകള്‍ സ്ഥാപിച്ച രണ്ടാമത്തെ രാജ്യമായ സൗദി ലോകത്തെ ഏറ്റവും വലിയ മരുപ്പച്ചയെന്ന സ്ഥാനവുമായാണ് ഏറ്റവും ഉടുവില്‍ ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചത്. നിരവധി ദേശീയ പൈതൃക കേന്ദ്രങ്ങളും അല്‍ഹസയിലുണ്ട്

Related News