നിയമലംഘനം; സൗദിയിൽ പ്രവാസികളെ നാടുകടത്തി

  • 18/12/2020

നിയമം ലംഘിച്ച് സൗദിയിൽ കഴിഞ്ഞ  252 ഇന്ത്യക്കാരെ  നാട്ടിലെത്തിത്തിച്ചു.സൗദിയിൽ നിയമലംഘനങ്ങൾക്ക് പിടിക്കപ്പെട്ട് നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന  പ്രവാസികളെ നാടുകടത്തിയത്. തൊഴിൽ, വിസാനിയമങ്ങൾ ലംഘനത്തിന് പിടിയിലായി റിയാദിലെ നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന ഇവർ വെള്ളിയാഴ്ച രാവിലെ 10ന് സൗദി എയർലൈൻസ് വിമാനത്തിൽ ഡൽഹിയിലേക്കാണ് തിരിച്ചത്. ആറ് മലയാളികളും 21 തമിഴ്നാട്ടുകാരും 16 തെലങ്കാന - ആന്ധ്ര സ്വദേശികളും 21 ബിഹാറികളും 96 ഉത്തർപ്രദേശുകാരും 53 പശ്ചിമ ബംഗാൾ സ്വദേശികളും 11 രാജസ്ഥാനികളുമാണ് നാട്ടിലെത്തിയത്. ഇഖാമ പുതുക്കാത്തത്, ഹുറൂബ് കേസ്, തൊഴിൽ നിയമലംഘനം എന്നീ കുറ്റങ്ങൾക്കാണ് ഇവർ പിടിയിലായത്. ഇതിൽ 64 പേരെ ദമ്മാമിൽ നിന്ന് റിയാദിലെത്തിച്ചതാണ്. ബാക്കി 188 പേർ റിയാദിൽ നിന്ന് പിടിയിലായതാണ്. അൽഖർജ് റോഡിലെ ഇസ്കാനിലുള്ള പുതിയ നാടുകടത്തൽ (തർഹീൽ), കേന്ദ്രത്തിലാണ് ഇവരെ പാർപ്പിച്ചിരുന്നത്

Related News