അന്താരാഷ്ട്ര വിമാന സർവ്വീസുകൾക്ക് വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ

  • 20/12/2020



യൂറോപ്യൻ രാജ്യങ്ങളിൽ കൊവിഡ് വൈറസ് വ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിലും  വകഭേ​ഗം സംഭവിച്ച കൊവിഡ് വൈറസ് വിവിധ രാജ്യങ്ങളില്‍  റിപ്പോർട്ട്  ചെയ്ത സാഹചര്യത്തിലും   അന്താരാഷ്ട്ര  വിമാന സർവ്വീസുകൾക്ക് വിലക്കേർപ്പെടുത്തി സൗദി അറേബ്യ. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സുരക്ഷ പരിഗണിച്ചാണ് വിമാന സർവ്വീസുകൾ  നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കര, നാവിക, വ്യോമ അതിര്‍ത്തികള്‍ ഒരാഴ്ചത്തേക്ക് അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 

അതേസമയം,  ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ യാത്രക്ക് അനുമതി നല്‍കും. നിലവില്‍ സൗദിയിലുള്ള വിദേശ വിമാനങ്ങള്‍ക്ക് മടങ്ങാനും അവസരമുണ്ട്. ഡിസംബര്‍ എട്ടിന് ശേഷം യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് സൗദിയിലെത്തിയവര്‍ 14 ദിവസം ക്വാറന്റൈനിന്‍ കഴിയണം. ഇവര്‍ ഓരോ അഞ്ച് ദിവസവും കൊവിഡ് പരിശോധന നടത്തണമെന്നും നിർദ്ദേശമുണ്ട്. 

Related News