വൈറസിൻ്റെ ജനിതകമാറ്റം മനസ്സിലാക്കുന്നതുവരെ വരെ യാത്രാ വിലക്ക് തുടർന്നേക്കും ; പുതിയ വൈറസ് നിലവിലുള്ളതിനേക്കാൾ അപകടകാരിയല്ലെന്ന് സൗദി ആരോഗ്യ മന്ത്രി.

  • 21/12/2020

സൗദി : വൈറസിൻ്റെ ജനിതകമാറ്റം മനസ്സിലാക്കുന്നതുവരെ വരെ യാത്രാ വിലക്ക് തുടർന്നേക്കും ; പുതിയ വൈറസ് നിലവിലുള്ളതിനേക്കാൾ അപകടകാരിയല്ലെന്ന് സൗദി ആരോഗ്യ മന്ത്രി. അന്താരാഷ്ട്ര അതിർത്തികൾ വീണ്ടും അടക്കുന്നതിലേക്ക് സൗദിയടക്കം വിവിധ രാജ്യങ്ങളെ പ്രേരിപ്പിച്ച ജനിതക വ്യതിയാനം  സംഭവിച്ച കൊറോണ വൈറസ് നിലവിലുള്ള കോവിഡ് 19 നേക്കാൾ അപകടകാരിയല്ലെന്ന് സൗദി ആരോഗ്യ മന്ത്രി ഡോ: തൗഫീഖ് അൽ റബീഅ പറഞ്ഞു.

പ്രാഥമിക പഠന റിപ്പോർട്ടുകൾ പ്രകാരം നിലവിലുള്ള കോവിഡ് വാക്സിൻ തന്നെ ഇതിനെ പ്രതിരോധിക്കാൻ പര്യാപ്തമാണെന്നും അദ്ദേഹം  സൂചിപ്പിച്ചു. ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിനെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടക്കുന്നുണ്ട്. അത് സംബന്ധിച്ചുള്ള പുരോഗതികൾ നമ്മൾ സസൂക്ഷ്മം നിരീക്ഷിക്കുന്നുമുണ്ട്. അതുവരെ  വരെ യാത്രാ വിലക്ക് തുടരാൻ ഭരണകൂടം ശ്രദ്ധ ചെലുത്തുമെന്നും മന്ത്രി അറിയിച്ചു. ജനിതക മാറ്റം സംഭവിച്ച വൈറസ് ബ്രിട്ടനിലും മറ്റും വ്യാപിക്കാൻ തുടങ്ങിയതിനെത്തുടർന്ന് സൗദി എല്ലാ അന്താരാഷ്ട്ര അതിർത്തികളും ഒരാഴ്ചത്തേക്ക് അടച്ചതായി പ്രഖ്യാപിച്ചിരിക്കുകയാണ്.

Related News