സൗദിയിൽ ജൂൺ മുതൽ കൂടുതൽ മേഖലകളിൽ സ്വദേശിവൽക്കരണം

  • 03/01/2021



സൗദിയിൽ ജൂൺ മാസം മുതൽ അക്കൗണ്ടിംഗ് മേഖ ഉൾപ്പെടെ കൂടുതൽ മേഖലകളിൽ സ്വദേശിവൽക്കരണം നടപ്പിലാക്കും. അക്കൗണ്ടിംഗ് മേഖലയില്‍ പ്രഖ്യാപിച്ച സൌദിവൽക്കരണ നടപടികൾ അടുത്ത ജൂണ്‍ 11 മുതൽ പ്രാബല്യത്തിൽ വരും. സ്വകാര്യ സ്ഥാപനങ്ങളിലെ 19 അക്കൗണ്ടിംഗ് തസ്തികകളാണ് സ്വദേശികൾക്ക് മാത്രമായി നീക്കിവെച്ചത്. അഞ്ചോ അതില്‍ കൂടുതലോ അക്കൗണ്ടിങ് ജീവനക്കാര്‍ ആവശ്യമായ സ്വകാര്യ സ്ഥാപനങ്ങൾക്ക് പുതിയ ചട്ടം ബാധകമാകും. ഇത്തരം സ്ഥാപനങ്ങളിലെ അക്കൗണ്ടിംഗ് തസ്തികകളിലെ 30 ശതമാനം ജീവനക്കാരും സൗദികളായിരിക്കണമെന്നതാണ് നിയമം. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക മാര്‍ഗ രേഖയും മാനവ വിഭവ സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. മറ്റുളള മേഖലകളിലും സ്വദേശി വൽക്കരണം നടത്തുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. 

Related News