ഖത്തർ ഉപരോധം അവസാനിച്ചതോടെ വീണ്ടും അറബ് ഐക്യം; കുവൈറ്റ് അമീര്‍ സൗദിയിലേക്ക്; ജി.സി.സി ഉച്ചകോടി ഇന്ന്

  • 05/01/2021



നാലു വർഷത്തോളം നീണ്ട പ്രതിസന്ധിയ്ക്ക് ഒടുവിൽ  ഖത്തർ ഉപരോധം അവസാനിച്ചതോടെ അറബ് രാജ്യങ്ങൾ വീണ്ടും ഒറ്റക്കെട്ടാകുന്നു. 41-ാമത് ജി.സി.സി ഉച്ചകോടി ഇന്ന് സൗദിയിലെ അൽ ഉലയിൽ തുടക്കമാകുന്നതോടെ എല്ലാ അറബ് രാജ്യങ്ങളും വളരെ ആവേശത്തിലാണ്. ഖത്തർ ഉപരോധം തീരുന്നുതുമായി ബന്ധപ്പെട്ട് കരാർ ഒപ്പിടലും അന്തിമപ്രഖ്യാപനവും ഇന്ന്​ സൗദിയിൽ നടക്കുന്ന ജി.സി.സി ഉച്ചകോടിയിൽ ഉണ്ടാകും. 'അൽ ഉല' പ്രഖ്യാപനം എന്നായിരിക്കും ഇത്​ അറിയപ്പെടുക. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കുവൈറ്റ് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബ ഇന്ന് സൗദിയിലേക്ക് പുറപ്പെടും.

2017 ജൂണിലാണ്​ സൗദി, യു.എ.ഇ, ബഹ്റൈൻ, ഈജിപ്​ത് രാജ്യങ്ങൾ ഖത്തറിനെതിരെ കരവ്യോമകടൽ ഉപരോധം തുടങ്ങിയത്​. ഗൾഫ്​മേഖലയിൽ ഏറെ പ്രതിസന്ധിക്കിടയാക്കി ഉപരോധത്തിനാണ്​ ഔദ്യോ​ഗികമായി ഇന്ന് പരിഹാരമാകുന്നത്​. ഇന്നലെ രാത്രി തന്നെ സൗദി അതിർത്തിയായ അബൂ സംറ തുറന്നിരുന്നു. ബാരിക്കേഡുകൾ അടക്കം എടുത്തുമാറ്റിയിട്ടുണ്ട്​. കുവൈറ്റ്​ അമീർ, ഖത്തർ അമീറുമായും സൗദി കിരീടാവകാശിയുമായും രണ്ട്​ തവണ ഇക്കാര്യം സംബന്ധിച്ച്​ ഫോണിൽ സംസാരിച്ചതിന്​ ശേഷമാണ്​ അന്തിമതീരുമാനത്തിലേക്കെത്തിയത്​. 

Related News