സൗദിയിൽ എന്‍ഞ്ചിനിയറിംഗ് മേഖലയിലെ സ്വദേശിവല്‍ക്കരണം ഈമാസം 14-ന് പ്രാബല്യത്തില്‍

  • 05/01/2021



റിയാദ്: സൗദി അറേബ്യയിലെ എന്‍ഞ്ചിനിയറിംഗ് മേഖലയില്‍ പ്രഖ്യാപിച്ച സ്വദേശിവല്‍ക്കരണം ഈമാസം 14-ന് പ്രാബല്യത്തില്‍ വരും. പദ്ധതി നടപ്പിലാക്കുന്നതിന് സൗദി എഞ്ചിനിയറിംഗ് കൗണ്‍സിലും മാനവ വിഭവശേഷി മന്ത്രാലയവും ശ്രമങ്ങള്‍ ഊര്‍ജിതമാക്കി. ഇതിന്റെ ഭാഗമായി തൊഴില്‍ അന്വേഷിക്കുന്ന സ്വദേശി എന്‍ഞ്ചിനിയര്‍മാരുടെ വിവരങ്ങള്‍ ലഭ്യമാക്കുന്ന പോര്‍ട്ടലും അധികൃതര്‍ ആരംഭിchut

പുതുവര്‍ഷത്തില്‍ 7000 സ്വദേശി എഞ്ചിനിയര്‍മാരെ നിയമിക്കുന്നതിനാണ് വിവിധ മന്ത്രാലയങ്ങളുമായി ധാരണയിലെത്തിയത്. സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനിയേഴ്സാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. ഇതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുന്നതിന് വിവിധ വകുപ്പുകളുമായി സഹകരിച്ചു വരികയാണെന്ന് കൗണ്‍സില്‍ വക്താവ് എഞ്ചിനിയര്‍ അബ്ദുനാസര്‍ അല്‍ അബ്ദുല്ലത്തീഫ് പറഞ്ഞു. എഞ്ചിനിയര്‍ തസ്തികയിലുള്ളവര്‍ക്ക് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ യോഗ്യതാ പരീക്ഷകള്‍ക്കും രാജ്യത്ത് തുടക്കം കുറിച്ചിട്ടുണ്ട്.

സ്വകാര്യ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും യോഗ്യരായ സ്വദേശി എന്‍ഞ്ചിനിയര്‍മാരെ ലഭ്യമാക്കുകയാണ് തൊഴിലന്വേഷകരായ പ്രഫഷനലുകളുടെ ഡാറ്റകള്‍ ശേഖരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. എഞ്ചിനിയര്‍ മേഖലയില്‍ സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ചതോടെ തൊഴില്‍ വിപണിയിലും പ്രതിഫലനം ഉണ്ടായിട്ടുണ്ട്. പുതുതായി പുറത്ത് വന്ന കണക്കുകള്‍ പ്രകാരം രാജ്യത്തെ എഞ്ചിനിയര്‍മാരില്‍ സ്വദേശികളുടെ അനുപാതം വര്‍ധിക്കുകയും വിദേശികളുടെ അനുപാതത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തുകയും ചെയ്തു.

Related News