സൗദിയില്‍ വാണിജ്യവഞ്ചനയെക്കുറിച്ച് വിവരം അറിയിക്കുന്നവര്‍ക്ക് സമ്മാനം

  • 07/01/2021




റിയാദ്: വാണിജ്യ രംഗത്തെ നിയമലംഘനങ്ങളെക്കുറിച്ചും ബിനാമി ബിസിനസുകളെക്കുറിച്ചും വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് സൗദി വാണിജ്യ മന്ത്രാലയം.  വ്യാജ ഉല്‍പന്നങ്ങള്‍, കാലപരിധി കഴിഞ്ഞ വസ്തുക്കളുടെ വില്‍പ്പന തുടങ്ങിയ കാര്യങ്ങള്‍ അധികൃതരെ അറിയിക്കുകയാണെങ്കില്‍ പിഴയായി ലഭിക്കുന്ന തുകയുടെ 25% പ്രതിഫലമായി നല്‍കും.

അതേസമയം ബിനാമി ബിസിനസുകളെക്കുറിച്ച് വിവരം നല്‍കുന്നയാള്‍ക്ക് പിഴയുടെ 30% ആണ് ലഭിക്കുക. നിയമലംഘനം നടന്നതായി കോടതി വിധി വന്നാലുടന്‍ തന്നെ തുക കൈമാറുമെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു.

Related News