സൗദിയിൽ ശക്തമായ മഴക്കും കാറ്റിനും സാധ്യത; പ്രവാസികൾ അടക്കം എല്ലാവരോടും ജാഗ്രത പാലിക്കാൻ ഡിഫൻസ് വകുപ്പിന്റെ മുന്നറിയിപ്പ്

  • 07/01/2021

സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിൽ ഇന്നുമുതൽ ഞായറാഴ്ച വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ പശ്ചാത്തലത്തിൽ പ്രവാസികളും സ്വദേശികളും അടക്കം എല്ലാവരും ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് വകുപ്പ് മുന്നറിയിപ്പുനൽകി. റിയാദ്, മക്ക, അൽബാഹ, അസീർ, ഖസീം, ഹായിൽ എന്നീ പരീക്ഷകളിൽ ശക്തമായ മഴ ഉള്ളതിനാൽ വെള്ളപ്പൊക്കത്തിനു സാധ്യതയുണ്ടെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകുന്നു. രാജ്യത്തുള്ളവർ  ഈ പ്രവിശ്യകളിൽ ഒത്തുകൂടുന്നത് പരമാവധി ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. മദീന, ഈസ്റ്റേൺ പ്രൊവിൻസ്, നോർതേൺ ബോഡർ തബൂക്ക്, -ജിസാൻ, അൽജൗഫ് എന്നീ പ്രവിശ്യകളിൽ മിതമായ മഴക്കുള്ള സാധ്യതയും ശക്തമായ കാറ്റിനുള്ള സാധ്യതയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.

Related News