സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് കോവിഡ് വാക്സിൻ സ്വീകരിച്ചു

  • 09/01/2021



സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് കോവിഡ് വാക്സിന്റെ ആദ്യഡോസ് സ്വീകരിച്ചു. ഇതിന്റെ വീഡിയോ സോഷ്യല്‍ മാധ്യമങ്ങളിലൂടെ പുറത്ത് വന്നു. വെള്ളിയാഴ്ച രാത്രി നിയോം നഗരത്തില്‍ വെച്ചാണ് സല്‍മാന്‍ രാജാവ് വാക്സിന്‍ സ്വീകരിച്ചത്.

ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍റബീ അയാണ് ഈ വിവരം അറിയിച്ചത്. സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യകാര്യങ്ങളില്‍ കോവിഡ് വ്യാപനത്തിന്റെ ആരംഭം മുതല്‍ ഇതുവരെ എല്ലാ പിന്തുണകളും നല്‍കിയ സല്‍മാന്‍ രാജാവിന് ആരോഗ്യമന്ത്രി നന്ദി അറിയിച്ചു.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബാണ് കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും വാക്സിന്‍ സ്വീകരിച്ചത്.

Related News