മൂന്നര വര്‍ഷത്തിന് ശേഷം ഖത്തറില്‍ നിന്നും ആദ്യ വാഹനം സൗദിയിലേക്ക് എത്തി

  • 10/01/2021




മൂന്നര വര്‍ഷത്തെ ഉപരോധം അവസാനിപ്പിച്ചപ്പോള്‍ ഖത്തറില്‍ നിന്നും ആദ്യ വാഹനം സൗദിയിലേക്ക് എത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഹൃദയബന്ധം വീണ്ടും തുറന്നതായി യാത്രക്കാര്‍ പറഞ്ഞു. ചരക്കു നീക്കങ്ങളും ഉടന്‍ ആരംഭിച്ചേക്കും. ഇതോടെ ബിസിനസ് പ്രതീക്ഷയിലാണ് പ്രവാസികള്‍. പൂക്കള്‍ നല്‍കിക്കൊണ്ട് സൗദി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ആദ്യ വാഹനത്തെ സ്വീകരിച്ചു.

ഖത്തറില്‍ നിന്നും അബൂ സംറ അതിര്‍ത്തി കടന്ന് സൗദിയിലെ സല്‍വ അതിര്‍ത്തി വഴി പ്രവേശിക്കുന്ന എല്ലാവരേയും സ്വീകരിക്കാന്‍ സജ്ജമാണെന്ന് കസ്റ്റംസ് വിഭാഗം അറിയിച്ചു. സൗദിയില്‍ നിന്നും ഖത്തറില്‍ നിന്നും പരസ്പരം വിവാഹം കഴിച്ചവര്‍ക്ക് ഇതോടെ സമാഗമം എളുപ്പമായി. ഒപ്പം ചരക്കു വാഹനങ്ങളുടെ നീക്കവും ഉടന്‍ തുടങ്ങും. 

പ്രതിവര്‍ഷം 700 കോടി റിയാലിന്റെ കച്ചവടമാണ് 2017 വരെ ഖത്തറുമായി സൗദിക്കുണ്ടായിരുന്നത്. നയതന്ത്രവും വ്യാപര ബന്ധവും ഊഷ്മളമാകുന്നത് ഇരു രാജ്യങ്ങള്‍ക്കും നേട്ടമാകും.

Related News