വിമാനയാത്രയ്ക്ക് വാക്‌സിന്‍ നിര്‍ബന്ധമില്ലെന്ന് സൗദി അറേബ്യ

  • 11/01/2021



സൗദി അറേബ്യയില്‍ നിന്ന് വിദേശയാത്ര നടത്തുന്നവര്‍ക്ക് കൊവിഡ്19 പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധമില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. എന്നാല്‍ ഏത് രാജ്യത്തേക്കാണ് പോകുന്നത്, ആ രാജ്യത്തെ വ്യവസ്ഥകള്‍ പാലിക്കാന്‍ യാത്രക്കാര്‍ തയ്യാറാകണമെന്നും സൗദി ആരോഗ്യമന്ത്രാലയത്തിലെ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി പറഞ്ഞു. അതിതീവ്ര വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിലേക്ക് പ്രവേശിക്കാൻ വാക്സിൻ എടുക്കേണ്ടി വരുമോ എന്ന ആശങ്ക ഉയർന്ന പശ്ചാത്തലത്തിലാണ് വിശദീകരണവുമായി ആരോഗ്യമന്ത്രാലയം രം​ഗത്തെത്തിയത്. 

Related News