ഖത്തറില്‍ നിന്നും ഒമാനില്‍ നിന്നും അബുദാബിയിലേക്ക് വരുന്നവര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ല

  • 13/01/2021

അബുദാബി:ഗ്രീന്‍ ലിസ്റ്റിലുള്ള രാജ്യങ്ങളില്‍ നിന്നും അബുദാബിയിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് ഇനി ക്വാറന്റീന്‍ ആവശ്യമില്ല. 17 വ്യത്യസ്ത രാജ്യങ്ങള്‍ അടങ്ങുന്ന ഗ്രീന്‍ ലിസ്റ്റിന്റെ അപ്‌ഡേറ്റ് ചെയ്ത പട്ടികയില്‍ ഇപ്പോള്‍ അബുദാബി ഖത്തറിനെയും ഒമാനിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സൗദി, കുവൈത്ത് എന്നീ രാജ്യങ്ങള്‍ നേരത്തെ ഗ്രീന്‍ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്.


ഈ ലിസ്റ്റില്‍പെട്ട രാജ്യങ്ങളില്‍ നിന്ന് അബുദാബിയിലേക്ക് വരുന്നവര്‍ക്ക് 10 ദിവസത്തെ കൊറൈന്റീന്‍ ആവശ്യമില്ല. എന്നാല്‍ യാത്രക്ക് മുന്‍പ് 96 മണിക്കൂറിനകം എടുത്ത പിസിആര്‍ നെഗറ്റീവ് കോവിഡ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത് നിര്‍ബന്ധമാണ്. അബുദാബിയില്‍ എത്തിക്കഴിഞ്ഞാലും ഇവര്‍ക്ക് വിമാനത്താവളത്തില്‍ പിസിആര്‍ പരിശോധനയുണ്ടാകും .ഇതിന്റെ നെഗറ്റീവ് ഫലം ലഭിക്കുന്നത് വരെ നീരീക്ഷണത്തില്‍ കഴിയണം.

ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍

ബ്രൂണൈ
ചൈന
ഹോംഗ് കോംഗ്
ഐസില്‍ ഓഫ് മാന്‍
കുവൈത്ത്
മക്കാവോ
മൗറീഷ്യസ്
മംഗോളിയ
ന്യൂ കാലിഡോണിയ
ന്യൂസിലാന്‍ഡ്
ഒമാന്‍
ഖത്തര്‍
സാവോ ടോമും പ്രിന്‍സിപ്പി
സൗദി അറേബ്യ
സെന്റ് കിറ്റ്‌സ് & നെവിസ്
തൈപേ
തായ്‌ലന്‍ഡ്

Related News