ഗാന്ധി സ്മൃതി കുവൈറ്റ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു

  • 14/01/2021

ഗാന്ധി സ്മൃതി കുവൈറ്റ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു   ഗാന്ധിജിയുടെ 73 മത് രക്തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ച് ഗാന്ധി സ്മൃതി കുവൈറ്റ് വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു സമകലീന ഇന്ത്യയിൽ ഗാന്ധിയൻ തത്വങ്ങളുടെ പ്രസക്തി എന്ന വിഷയത്തെ ആധാരമാക്കിയാണ്  മത്സരം സംഘടിപ്പിക്കുന്നത്. വളർന്നു വരുന്ന കാലഘട്ടത്തിൽ ഗാന്ധിയൻ തത്വങ്ങളുടെ പ്രസക്തിയും അവ ജീവിതത്തിൽ അനുവർത്തിക്കാവാൻ യുവതലമുറയ്ക്ക് പ്രചോദനം നൽകുക എന്നതുമാണ് ഇതുവഴി ലക്ഷ്യം വെക്കുന്നത്. 8 ക്ലാസ്സ് മുതൽ 12 ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കാളികളാകാം അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള  വീഡിയോ റെക്കോർഡ് ചെയ്ത് വാട്സ് അപ് വഴി അയച്ചു നൽകുകയാണ് ചെയ്യേണ്ടത് .മത്സരാർത്ഥികൾക്ക് സമ്മാനങ്ങളായി പുസ്തകങ്ങൾ നൽകി വേറിട്ട മാതൃക ആകുകയാണ് ഗാന്ധി സ്മൃതി ചെയ്യുന്നത്. ഫിബ്രവരി 15ന് മുൻപായി റെക്കോർഡ് ചെയ്ത വീഡിയോകൾ അയച്ചു നൽകേണ്ടതാണ്

Related News