നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നു.. ഖത്തറിൽ സൗദി എംബസി ഉടൻ തുറക്കും

  • 16/01/2021


നീണ്ടകാലത്തെ ഖത്തർ ഉപരോധത്തിന് ശേഷം സൗദി-ഖത്തർ ബന്ധം കൂടുതൽ ശക്തമാകുന്നു.  ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഉടൻ തന്നെ സൗദി അറേബ്യയുടെ എംബസി തുറക്കു.  സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനാണ് ഇക്കാര്യം അറിയിച്ചു. ഇതിനായുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ തന്നെ എംബസിയുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും പൂര്‍ണ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനുവരി അഞ്ചിനാണ് അറബ് രാജ്യങ്ങൾ ഖത്തറിനെതിരെ ഉപരോധം നീക്കിയിരുന്നത്. 

Related News