ഖത്തറില്‍ സൗദി എംബസിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കും

  • 17/01/2021



റിയാദ്: നയതന്ത്ര ബന്ധം പൂര്‍വ്വസ്ഥിതിയില്‍ ആയതോടെ ഖത്തറിലെ സൗദി എംബസി പ്രവര്‍ത്തനം ഉടന്‍ പുനരാരംഭിക്കുമെന്ന് സൗദി വിദേശ കാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ അറിയിച്ചു. ജോര്‍ദാന്‍ വിദേശ കാര്യ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ഇരുവരും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. എംബസി വീണ്ടും തുറക്കുന്നത് ലോജിസ്റ്റിക് വിഷയവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്.


ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഉടന്‍ തന്നെ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 2017 ജൂണില്‍ സൗദിയുടെ നേതൃത്വത്തില്‍ ഏതാനും അറബ് രാജ്യങ്ങള്‍ കൊണ്ട് വന്ന ഖത്തര്‍ ഉപരോധം ഇക്കഴിഞ്ഞ അല്‍ ഉല ഉച്ചകോടിയോടെയാണ് പിന്‍വലിച്ചത്. ഇതിനു ശേഷം സൗദി ഖത്തര്‍ ബന്ധം സാധാരണ നിലയിലേക്ക് പോയിട്ടുണ്ട്.വിമാന സര്‍വ്വീസും റോഡ് മാര്‍ഗ്ഗമുള്ള ബന്ധങ്ങളും സാധാരണ നിലയിലായിട്ടുണ്ട്.


Related News