സൗദിയിൽ ഔഷ​ധ നി​ർ​മാ​ണ, വി​ത​ര​ണ വ്യ​വ​സാ​യവും സ്വദേശവൽക്കരിക്കും

  • 20/01/2021


ജി​ദ്ദ: രാ​ജ്യ​ത്തെ ​ ഔഷ​ധ നി​ർ​മാ​ണ, വി​ത​ര​ണ (ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ) വ്യ​വ​സാ​യം സ്വ​ദേ​ശി​വ​ത്​​ക​രി​ക്ക​ൽ​ ഗ​വ​ൺ​മെൻറി​ന്റെ മു​ൻ​ഗ​ണ​ന​യി​ലു​ണ്ടെ​ന്ന്​ സൗ​ദി വ്യ​വ​സാ​യ ധാ​തു​വി​ഭ​വ മ​ന്ത്രി ബ​ന്ദ​ർ അ​ൽ​ഖു​റൈ​ഫ്​ പ​റ​ഞ്ഞു. മ​ദീ​ന മേ​ഖ​ല​യി​ലെ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ സി​റ്റി സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ മ​ന്ത്രി ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ മേ​ഖ​ല​യി​ലെ തൊ​ഴി​ലു​ക​ളി​ൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണ​ത്തി​ന്​ വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ട്.

മ​രു​ന്നു​ക​ളു​ടെ സു​ര​ക്ഷ​ക്കും വി​ത​ര​ണ മേ​ഖ​ല​യി​ലെ ഭാ​വി​യി​ലെ ഏ​ത്​ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കും അ​ത്​ വ​ള​രെ പ്ര​ധാ​ന​മാ​ണ്. ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പ്ര​ദാ​നം ചെ​യ്യു​ന്ന​തി​ലും ധ​ന​സ​ഹാ​യം, ലോ​ജി​സ്​​റ്റി​ക്​ എ​ന്നി​വ പി​ന്തു​ണ​ക്കു​ന്ന​തി​ലും വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ വ​കു​പ്പു​ക​ൾ പ​ര​സ്​​പ​രം സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ജോ​ലി​ക​ൾ ​സ്വ​ദേ​ശി​വ​ത്​​ക​രി​ക്കു​ന്ന​തി​നും സ്വ​ദേ​ശി​ക​ൾ​ക്ക്​ അ​നു​യോ​ജ്യ​മാ​യ തൊ​ഴി​ൽ അ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ക്കു​ന്ന​തി​നും പ്രാ​ധാ​ന്യം ക​ൽ​പി​ക്ക​ണ​മെ​ന്ന്​ നി​ക്ഷേ​പ​ക​രു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്​​ച​യി​ൽ മ​ന്ത്രി പ​റ​ഞ്ഞു.

രാ​ജ്യ​ത്തി​ന്റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ​ലി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ക്കു​ന്ന​തി​ൽ വ്യ​വ​സാ​യ മേ​ഖ​ല​ക്ക്​ വ​ലി​യ പ​ങ്കു​ണ്ട്. ഉ​യ​ർ​ന്ന സ്വ​ദേ​ശി​വ​ത്​​ക​ര​ണ അ​നു​പാ​തം പാ​ലി​ക്ക​ലും മാ​തൃ​രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ​ക്ക്​ അ​നു​യോ​ജ്യ​മാ​യ ജോ​ലി​ക​ൾ ഉ​ണ്ടാ​കേ​ണ്ട​തിന്റെ ആ​വ​ശ്യ​ക​ത ക​ണ​ക്കി​ലെ​ടു​ക്ക​ണ​മെ​ന്നും മ​ന്ത്രി
പറഞ്ഞു. സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ വ്യ​വ​സാ​യി​ക ന​ഗ​ര​ത്തി​ലെ വി​വി​ധ പ​ദ്ധ​തി​ക​ളും സം​വി​ധാ​ന​ങ്ങ​ളും സൗ​ക​ര്യ​ങ്ങ​ളും മ​ന്ത്രി പ​രി​ശോ​ധി​ച്ചു.

Related News