യാത്രയ്ക്കിടയില്‍ പാസ്‌പോര്‍ട്ട് നഷ്ടമായി; മലയാളി യുവാവ് റിയാദ് എയർപോർട്ടിൽ കുടുങ്ങിയത് രണ്ടര ദിവസം

  • 21/01/2021




സൗദി :  യാത്രയ്ക്കിടയില്‍ പാസ്‌പോര്‍ട്ട് നഷ്ടമായ മലയാളി യുവാവ് രണ്ടര ദിവസത്തോളം എയര്‍പോര്‍ട്ടില്‍ കുടുങ്ങി. റിയാദില്‍ നിന്നും നാട്ടിലേക്കുള്ള യാത്രക്കിടെയാണ് മലപ്പുറം സ്വദേശിയായ യുവാവ് റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങിയത്. അവധിയ്ക്ക് നാട്ടില്‍ പോകാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയതായിരുന്നു യുവാവ്.

ടോയ്‌ലറ്റില്‍ പോകാനായി ലാപ്‌ടോപ് ബാഗില്‍ പാസ്‌പോര്‍ട്ട് വെച്ച് തിരികെ വന്ന് തിരഞ്ഞപ്പോള്‍ പാസ്‌പോര്‍ട്ട് ബാഗില്‍ കാണുന്നില്ലായിരുന്നു. സ്വന്തം ബാഗില്‍ വെയ്ക്കുന്നതിന് പകരം മറ്റാരുടെയെങ്കിലും ബാഗില്‍ അറിയാതെ വെച്ചതായിരിക്കാം എന്നാണ് ജീവനക്കാരുടെ നിഗമനം. ഒരുപാട് സമയം അന്വേഷിച്ചെങ്കിലും പാസ്‌പോര്‍ട്ട് കണ്ടെത്താന്‍ സാധിച്ചില്ല. കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങാന്‍ വേണ്ടിയാണ് യുവാവ് ടിക്കറ്റ് എടുത്തിരുന്നത്. എമിഗ്രേഷന്‍ പരിശോധനയും കഴിഞ്ഞ് വിമാനത്തിനായുള്ള കാത്തിരിപ്പിനിടയിലാണ് പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടത്.

Related News