ഗ്രാൻഡ് ഹൈപ്പറിന്റെ 68ആമത് ശാഖ ജഹ്‌റയിൽ ബ്ലോക്ക് 4ൽ ഹയവീൻ മാളിൽ പ്രവർത്തനം ആരംഭിച്ചു

  • 22/01/2021

കുവൈറ്റ് : ജി സി സി യിലെ പ്രമുഖ റീറ്റെയ്ൽ ശൃംഖല ആയ ഗ്രാൻഡ് ഹൈപ്പർ അവരുടെ 68ആമത് ഹൈപ്പർമാർക്കറ്റ്റ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കുവൈറ്റിലെ ജഹ്‌റയിൽ  ബ്ലോക്ക് 4ൽ ഹയവീൻ മാളിൽ ബുധനാഴ്ച  ജനുവരി  20 രാവിലെ 11മണിമുതൽ  മുതൽ പ്രവർത്തനം ആരംഭിച്ചു. 2,000 സ്‌ക്വർ മീറ്ററിൽ  ഒറ്റനിലയിലായിട്ടാണ് ഹൈപ്പർമാർകറ്റ് പ്രവർത്തനസജ്ജമാക്കിയിട്ടുള്ളത് . സ്റ്റോർ സന്ദർശിക്കുന്ന ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്ന എല്ലാ മുൻകരുതൽ നടപടികളും ഗ്രാൻഡ് ഹൈപ്പർ സ്വീകരിച്ചിട്ടുണ്ട്,
കുവൈത്തിലെ ഗ്രാൻഡിന്റെ ഇരുപത്തിരണ്ടാമത്തെ  ഹൈപ്പര്മാര്ക്കറ്റ്  കൂടിയാണിത് . ജഹ്‌റയിലും പ്രവർത്തനം ആരംഭിച്ചതോടുകൂടി കുവൈറ്റിലെ എല്ലാ ഗവെർണറേറ്റുകളിലും ഗ്രാൻഡ് ഹൈപ്പറിന്റെ ശാഖകൾ നിലവിൽ വന്നു  . ഗ്രാൻഡ് ഹൈപ്പർ ജഹ്‌റ  സ്റ്റോർ ഉദ്ഘാടനം ഷെയ്ഖ് ദാവൂദ് ദാവൂദ്  സൽമാൻ അൽ സബാഹ് നിർവഹിച്ചു, ഗ്രാൻഡ് ഹൈപ്പർ കുവൈറ്റ് ചീഫ് രക്ഷാധികാരി ജാസിം മുഹമ്മദ് അൽ ഷറ, ക്യാപ്റ്റൻ സാദ് മുഹമ്മദ് ഹമദ, റീജിയണൽ ഡയറക്ടർ ശ്രീ. അയ്യൂബ് കെചേരി, ഡയറക്ടർ തഹ്‌സീർ അലി, അബ്ദുൽ  ഫത്താഹ്, സിഇഒ മുഹമ്മദ് സുനീർ, സിഒഒ റാഹിൽ ബാസ്സിം,അസ്‌ലം ചേലാട്ട്, ബിസിനസ് ഡവലപ്മെന്റ് മാനേജർ സാനിൻ വസിം  മറ്റു വിശിഷ്ട വ്യക്തികളും ഉൽഘടന ചടങ്ങിൽ പങ്കെടുത്തു.

Related News