പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന അസോസിയേഷൻ മുൻ പ്രസിഡണ്ടും മുൻ രക്ഷാധികാരിയും മുതിർന്ന അംഗവുമായ ശ്രീ.രാജഗേപാൽ ഇടവലത്തിനും മഹിളാവേദിയുടെ പ്രഥമ പ്രസിഡണ്ടും മുൻ ടഷററും എക്സിക്യൂട്ടീവ് അംഗവുമായ ശ്രീമതി. നീനരാജഗോപാലിനും കോഴിക്കോട് ജില്ലാ അസോസിയേഷൻ ജനകീയ യാത്രയയപ്പ് നൽകി.
വെർച്വൽ പ്ലാറ്റ്ഫോമായ സൂം ൽ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിൽ അസോസിയേഷൻ ആക്ടിങ്ങ് പ്രസിഡന്റ് അസ്ലം.ടി.വി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഹമീദ്കേളോത്ത് യാത്രയയപ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഷൈജിത്ത്.കെ രാജഗോപാലിനേയും നീനരാജഗോപാലിനേയും പരിചയപ്പെടുത്തി. തുടർന്ന് കുവൈറ്റിലെ വിവിധ സംഘടനാ/സാമൂഹ്യപ്രവർത്തകരായ ജോതിഷ് ചെറിയാൻ, ഷറഫുദീൻ കണ്ണേത്ത്, വർഗ്ഗിസ് പുതുക്കുളങ്ങര, മലയിൽ മൂസ്സക്കോയ, ബാബു ഫ്രാൻസിസ്, സുരേഷ്.കെ.പി, സത്താർ കുന്നിൽ, സലീംരാജ്, രാജീവ് നടുവിലേമുറി, ഹബീബുള്ള മുറ്റിച്ചൂർ, ചെസിൽ രാമപുരം, മുകേഷ്.വി.പി, റിയാസ് ഇല്യാസ്, വിനോദ് വാളൂപറമ്പിൽ, സലീം, അസീസ് തിക്കോടി എന്നിവരും അസോസിയേഷൻ രക്ഷാധികാരികളായ ഷരീഫ് താമരശ്ശേരി, ഭരതൻ.ഇ.സി, മഹിളാവേദി പ്രസിഡന്റ് ഇന്ദിര രാധാകൃഷ്ണൻ, ഏരിയ പ്രസിഡന്റുമാരായ ശ്രീനിവാസൻ. ഇ.പി, ശിവദാസ് പിലാക്കാട്ട്, വാരിജാക്ഷൻ, എന്നിവരും അബ്ദുൾ നജീബ്.ടി.കെ, ഹനീഫ്.സി, അനിൽ കുമാർ, സ്മിത രവീന്ദ്രൻ, അനീച ഷൈജിത്ത്, ശാഖിറാണി, സിദ്ധാർത്ഥൻ കുരുവട്ടൂർ, അജിത്ത് കുമാർ, ജയകൃഷ്ണൻ, സന്ധ്യ അജിത്ത്, അഞ്ജന തുടങ്ങിയവരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
രാജഗോപാലും നീനാ രാജഗോപാലും കോഴിക്കോട് ജില്ലാ അസോസിയേഷന് നൽകിയ സേവനം പ്രശംസനീയവും അഭിനന്ദനാർഹവുമാണെന്നും രണ്ടുപേരുടെയും വിശ്രമ ജീവിതം സന്തോഷകരവും സമാധാന പൂർണവുമാവട്ടെയെന്നും ചടങ്ങിൽ സംസാരിച്ചവർ ആശംസിച്ചു. അസോസിയേഷൻ നാട്ടിൽ നടത്തുന്ന സേവന പ്രവർത്തനങ്ങളിൽ രണ്ടുപേരുടെയും സഹകരണവും പിന്തുണയും ഇനിയും ഉണ്ടാവണമെന്നും പ്രാസംഗികർ അഭ്യർത്ഥിച്ചു. തുടർന്ന് രണ്ട്പേരും മറുപടി പ്രസംഗം നടത്തി. അസോസിയേഷൻ നാട്ടിൽ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും തങ്ങളുടെ ഭാഗത്തു നിന്നും എല്ലാവിധ സഹായ സഹകരണങ്ങളും ഉണ്ടാവുമെന്ന് മറുപടി പ്രസംഗത്തിൽ രാജഗോപാലും നീനാ രാജഗോപാലും ഉറപ്പു നൽകി. ആക്ടിങ്ങ് ജനറൽ സെക്രട്ടറി ഷാജി.കെ.വി സ്വാഗതവും അസോസിയേഷൻ ട്രഷറർ വിനീഷ്.പി.വി നന്ദിയും രേഖപ്പെടുത്തി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?