സൗദിയിൽ വനിതാ നഴ്‌സുമാർക്ക് അവസരം;അപേക്ഷിക്കാം

  • 22/01/2021




റിയാദ്‌: സൗദി അറേബ്യയിൽ വനിതാ  നഴ്സുമാർക്ക്‌ അവസരം. സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലേക്ക്‌ നോർക്ക റൂട്സ് മുഖേനയാണ് നഴ്സുമാരെ തെരഞ്ഞെടുക്കുന്നത്. ബി.എസ്.സി, എം.എസ്.സി, പി.എച്.ഡി (നഴ്സിംഗ്) യോഗ്യതയുo 2 വർഷത്തെ പ്രവർത്തി പരിചയവുമുള്ളവർക്കാണ് അവസരം.

കാർഡിയാക് ക്രിട്ടക്കൽ കെയർ യൂണിറ്റ്, കാർഡിയാക് സർജറി, ഐ.സി.യു [മുതിർന്നവർ] , എൻ.ഐ.സി.യു, ഐ.സി.സി.യു(കൊറോണറി) എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. ഫെബ്രുവരി 1 മുതൽ 10 തീയതികളിൽ ഓൺലൈനായി അഭിമുഖം നടക്കും.

താല്പര്യമുള്ളവർ www.norkaroots.org(http://demo.norkaroots.net/recruitment_2015.aspx) എന്ന ലിങ്ക് മുഖേനേ അപേക്ഷിക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

അവസാന തീയതി ജനുവരി 28 . കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ൽ ലഭിക്കും.

Related News