ഒ.എന്‍.സി.പി പ്രസിഡണ്ട് ബാബു ഫ്രാന്‍സിസിന്റെ പിതാവ് ഒലക്കേങ്കില്‍ ഐപ്പു ഫ്രാന്‍സീസ് നിര്യാതനായി

  • 22/01/2021

കുവൈത്ത്‌സിറ്റി: തൃശ്ശൂര്‍ വേലൂര്‍ പഴയങ്ങാടി സ്വദേശിയും റിട്ടയേഴ്ഡ്  ആരോഗ്യ വകുപ്പു ഉദ്യോസ്ഥനുമായിരുന്ന
ഒലക്കേങ്കില്‍ ഐപ്പു ഫ്രാന്‍സീസ് ( 74) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് സെന്റ് ഫ്രാന്‍സീസ് സേവിയേഴ്‌സ് ഫൊറോന പള്ളി സെമിത്തേരിയില്‍ നടക്കും. ജെസീന്ത ഫ്രാന്‍സീസാണ് ഭാര്യ. ഓവര്‍സീസ് എന്‍. സി. പി ദേശീയ കമ്മിറ്റി പ്രസിഡണ്ടും, കുവൈറ്റ് പ്രവാസിയും, കെ സി പിസി ക്യു എച്ച് എസ് ഇ ലീഡ് ഓഡിറ്ററുമായ ബാബു ഫ്രാന്‍സിസ്, പരേതനായ ബിജോയ് ഫ്രാന്‍സീസ്, ബിന്ദു ഫ്രാന്‍സീസ് എന്നിവര്‍ മക്കളാണ്. . പി വി ജോഷി (ഫെഡറല്‍ ബാങ്ക് - തൃശൂര്‍ ) ബെന്‍സി തോമസ് (വര്‍ലി പാര്‍സന്‍ - കുവൈറ്റ്),  റെന്നീഫ് ബിജോയ് (അമല ഹോസ്പിറ്റല്‍) എന്നിവര്‍ മരുമക്കളാണ്.

Related News