കോഴിക്കോട് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് ഇ.വി. ഉസ്മാൻ കോയ (78)യുടെ നിര്യാണത്തിൽ ഒ ഐ സി സി കുവൈറ്റ് കോഴിക്കോട് ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. കോഴിക്കോട് പൗരസമിതി ചെയർമാൻ, കേരള ഹാർട്ട് കേയർ സൊസൈറ്റി ട്രഷറർ, ഖാദി ഫൌണ്ടേഷൻ പ്രസിഡണ്ട്, കെ. ഡി.എഫ്.എ. മുൻ വൈസ് പ്രസിഡണ്ട്, എം.എം.ഒ.എസ്.എ മുൻ വൈസ് പ്രസിഡണ്ട്, തെക്കെപ്പുറം റസിഡൻസ് കോ-ഓർഡിനേഷൻ അഡ്വൈസർ, തുടങ്ങി വിവിധ നേതൃസ്ഥാനം വഹിചുവരികയായിരുന്നു. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്ന ഉസ്മാൻ കോയ സാഹിബിന്റെ അകാല വിയോഗം കോഴിക്കോട് പൗരാവലിക്കും ജില്ലയിലെ കോൺഗ്രസ്സിനെ സംബന്ധിച്ചെടുത്തോളവും തീരാനഷ്ടമാണെന്ന് ഒഐസിസി കുവൈറ്റ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് കൃഷ്ണൻ കടലുണ്ടി ജനറൽ സെക്രട്ടറി ഷംസുധിൻ കുറ്റികാട്ടിൽ എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?