സൗദിയിൽ വൻ മയക്കുമരുന്ന് വേട്ട , 20 മില്യൺ മയക്കുമരുന്ന് ഗുളികകൾ പിടികൂടി.

  • 22/01/2021

സൗദി അറേബ്യ :  രാജ്യത്തേക്ക് വരുന്ന മുന്തിരി കയറ്റുമതിയിൽ ഒളിപ്പിച്ചിരുന്ന 20 ദശലക്ഷം  ആംഫെറ്റാമൈൻ മയക്കുമരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയതായി സൗദി അധികൃതർ അറിയിച്ചു.

മയക്കുമരുന്ന് നിയന്ത്രണത്തിനുള്ള ജനറൽ ഡയറക്ടറേറ്റ് വക്താവ് ക്യാപ്റ്റൻ മുഹമ്മദ് ബിൻ ഖാലിദ് അൽ-നജീദിയുടെ നേതൃത്വത്തിൽ ജിദ്ദ ഇസ്ലാമിക് പോർട്ട് വഴി മുന്തിരിപ്പഴത്തോ ടൊപ്പമാണ്  20,190,500 ആംഫെറ്റാമൈൻ ഗുളികകൾ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയത് . ഇതിൽ ഉൾപ്പെട്ടവരെ രാജ്യത്തിനകത്ത് അറസ്റ്റ് ചെയ്തിട്ടുണ്ട്. 8 പ്രതികളിൽ 6 സൗദി പൗരന്മാരും ഉൾപ്പെടുന്നു . 

അറസ്റ്റുചെയ്തവർക്കെതിരെ  നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അൽ-നുജൈദി സ്ഥിരീകരിച്ചു, ഇവരെ  പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു.

കഴിഞ്ഞ ദിവസം സൗദിയിൽനിന്ന്  വാഹനത്തിന്റെ ടയറിൽ ഒളിപ്പിച്ചു  കടത്താൻ ശ്രമിച്ച മയക്കുമരുന്ന് കുവൈറ്റ് പോലീസ് പിടികൂടിയിരുന്നു. 

Related News