വിദേശികൾക്കുള്ള സിവിൽ ഐഡി കാർഡ് റദ്ദാക്കുന്നതിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ അവാസ്തവം; PACI.

  • 25/01/2021


കുവൈറ്റ് സിറ്റി : പ്രവാസികൾക്കുള്ള സിവിൽ ഐഡി കാർഡ് റദ്ദാക്കാനുള്ള നീക്കത്തെക്കുറിച്ചും പൗരന്മാർക്ക് മാത്രം വിതരണം പരിമിതപ്പെടുത്തുന്നതിനെക്കുറിച്ചും കഴിഞ്ഞയാഴ്ച വിവിധ മാധ്യമങ്ങളിൽ വന്ന വാർത്തകൾ അവാസ്തവമെന്ന്  പബ്ലിക് അതോറിറ്റി ഓഫ് സിവിൽ ഇൻഫർമേഷൻ ( പിഎസിഐ) വ്യക്തമാക്കുന്നു.


സിവിൽ ഇൻഫർമേഷൻ സിസ്റ്റവുമായി ബന്ധപ്പെട്ട് 1982 ലെ നിയമം 32 ലെ ആർട്ടിക്കിൾ 14 അനുസരിച്ച് സ്വദേശികൾക്കും വിദേശികൾക്കും  സിവിൽ കാർഡുകൾ വിതരണം ചെയ്യുമെന്ന്  അതോറിറ്റി ഞായറാഴ്ച ഒരു പത്രക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്, സിവിൽ ഇൻഫർമേഷൻ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്ത ഓരോ വ്യക്തിക്കും അതോറിറ്റി ഒരു കാർഡ് ഇഷ്യു ചെയ്യണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്,  സർക്കാർ, സർക്കാരിതര ഏജൻസികൾ ഈ കാർഡ്  ഉടമയുടെ ഐഡന്റിറ്റിയുടെ തെളിവായി അംഗീകരിക്കുന്നു.

Related News