ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ സൗദിക്കും നല്‍കും

  • 26/01/2021



ഇന്ത്യയിലെ സെറം ഇന്‍സ്റ്റിറ്റിയുട്ടില്‍ നിര്‍മ്മിക്കുന്ന വാക്സിന്‍ സൗദിക്കും നല്‍കും. 5.25 യുഎസ് ഡോളര്‍ നിരക്കിലാണ് കൊവിഷീല്‍ഡിന്റെ 30 ലക്ഷം ഡോസുകള്‍ സൗദിക്ക് നല്‍കുക എന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരാഴ്ച മുതല്‍ പരമാവധി 10 ദിവസങ്ങള്‍ക്കുള്ള വാക്സിന്‍ ഡോസുകള്‍ സൗദിയിലേക്ക് കയറ്റിയ അയക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനാവാല അറിയിച്ചു. നിലവില്‍ 2.4 മില്യണ്‍ ഡോസുകളാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതിദിനം നിര്‍മ്മിക്കുന്നത്. ഇത് മാര്‍ച്ച് അവസാനത്തോടെ 30 ശതമാനമായി വര്‍ദ്ധിപ്പിക്കും.

Related News