താമസ വിലാസം; ഒരു വര്‍ഷത്തിനുള്ളില്‍ മാറ്റുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി

  • 27/01/2021

കു​വൈ​ത്ത്​ സി​റ്റി: രാജ്യത്തെ വിദേശികളുടെ താമസ വിലാസം മാറ്റുന്നതുമായി ബന്ധപ്പെട്ട് പുതിയ നടപടിക്രമങ്ങൾ പുറപ്പെടുവിച്ചു. പുതിയ നിര്‍ദ്ദേശമനുസരിച്ച് സിവില്‍ ഐഡി കാര്‍ഡിലെ അഡ്രസ്സ് ഒരു വര്‍ഷത്തിനുള്ളില്‍ മറ്റൊരു ഗവര്‍ണ്ണറേറ്റിലേക്ക് മാറ്റുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.  വ്യാജ വിലാസങ്ങളെ തടയുന്നതിനാണ് പുതിയ നടപടിക്രമങ്ങൾ നടപ്പിലാക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. 2018  ഒക്‌ടോബര്‍ മുതല്‍ കെട്ടിട ഉടമകള്‍ക്കായി പാസി അതോറിറ്റിയുടെ വെബ്‌സൈറ്റിൽ അലേർട്ട് സേവനം ആരംഭിച്ചതായും ഈ സേവനത്തിലൂടെ കെട്ടിട ഉടമകള്‍ക്ക്  വസ്തുവകകൾ കൈമാറ്റം ചെയ്യുന്നതിനും നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതിനും എളുപ്പമാകുമെന്നും അധികൃതര്‍ പറഞ്ഞു. 

Related News