കോവിഡ് വാക്‌സിന്‍ കയറ്റുമതി; ഇന്ത്യ-സൗദി വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ സാധ്യത

  • 27/01/2021



ഇന്ത്യയില്‍ നിന്നും കോവിഡ് വാക്‌സിന്‍ സൗദി അറേബ്യയ്ക്ക് നല്‍കുമെന്ന് കഴിഞ്ഞ ദിവസമാണ് വാക്‌സിന്‍ നിര്‍മ്മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചത്. മുപ്പത് ലക്ഷം ഡോസ് ആണ് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ സൗദിയിലേക്കുള്ള വിമാന സര്‍വീസുകളും പുനരാരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സൗദിയില്‍ കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തിലാണ് ഇന്ത്യ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്. ഇതോടെ സൗദിയിലേക്ക് പോകേണ്ടവര്‍ ദുബായ്, ഒമാന്‍, ബഹ്റൈന്‍ തുടങ്ങി വിവിധ രാജ്യങ്ങളിലെത്തി, അവിടെ പതിനാല് ദിവസത്തെ ക്വാറന്റൈന്‍ കഴിഞ്ഞാണ് യാത്ര തിരിക്കുന്നത്. ഇപ്പോള്‍ ഇന്ത്യയില്‍ നിന്നും കോവിഡ് വാക്‌സിന്‍ ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.

നിലവില്‍, നേരിട്ടുള്ള സൗദി വിമാനസര്‍വീസുകള്‍ ആരംഭിക്കുന്നതില്‍ പ്രശ്‌നമില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. ഇതുസംബന്ധിച്ച് സൗദിയിലെ ഇന്ത്യന്‍ അംബാസിഡര്‍ ഡോ: ഔസാഫ് സയീദ് ആണ് സഊദി ആരോഗ്യ മന്ത്രി ഡോ: തൗഫീഖ് അല്‍ റബീഅയുമായി വിര്‍ച്വല്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

Related News