ശ്രീലങ്കയിൽ നിന്നുള്ള ആദ്യ വിമാനമെത്തി

  • 30/01/2021

കുവൈത്ത് സിറ്റി : രാജ്യത്ത്  താമസാനുമതിയുള്ള വീട്ടുജോലിക്കാരെയും വഹിച്ച് ശ്രീലങ്കയിൽ നിന്നുള്ള ആദ്യ വിമാനം കുവൈത്തിലെത്തി. കുവൈറ്റ് എയർവേയ്‌സിന്‍റെ പ്രത്യേക വിമാനത്തിലായിരുന്നു ബെൽസലാമ ഡോട്ട് കോമില്‍ രജിസ്റ്റര്‍ ചെയ്ത 197 ഗാര്‍ഹിക തൊഴിലാളികളെ കൊണ്ടുവന്നത്. ഗാര്‍ഹിക തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത മറ്റ് വീട്ട് തൊഴിലാളികളേയും വരും ദിവസങ്ങളില്‍ ശ്രീലങ്കന്‍ എയര്‍വേസിലും കുവൈറ്റ് എയർവേയ്‌സിലും കൊണ്ടുവരുമെന്ന് അധികൃതര്‍ അറിയിച്ചു. അടുത്ത  വിമാനം ഫെബ്രുവരി എട്ടിന് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. 

കുവൈത്തിൽ നിന്നും അവധിക്ക് പോയി കുടുങ്ങിയ  ഗാർഹിക വിസക്കാർക്ക് നേരത്തെ  തിരിച്ചു വരാൻ അനുമതി നല്‍കിയിരുന്നു. രണ്ടാഴ്ച ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ അനുഷ്ടിക്കണമെന്ന നിബന്ധനയോടെയാണ് അനുമതി. 270 ദീനാറാണ് ഇതിന് ചെലവ് കണക്കാക്കിയിട്ടുള്ളത്. വിവിധ രാജ്യങ്ങളിൽ നിന്ന് ടിക്കറ്റ് നിരക്ക് വ്യത്യസ്തമാണ്. വീട്ടുജോലിക്കാരെ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന സ്പോൺസർമാർ ബെൽസലാമ ഡോട്ട് കോമില്‍ രജിസ്റ്റർ ചെയ്യണം. ക്വാറന്‍റീൻ ചെലവ് സ്പോൺസറിൽ നിന്ന് ഈടാക്കും. കോവിഡ് പരിശോധന സർക്കാർ ചെലവിൽ നടത്തും. ക്വാറന്‍റീൻ കാലത്ത് കോവിഡ് സ്ഥിരീകരിച്ചാൽ ചികിത്സ സർക്കാർ ആശുപത്രിയിൽ സൗജന്യമായി നൽകുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Related News