കുവൈത്തിൽ 514 പേർക്കുകൂടി കോവിഡ് , 501 പേർക്ക് രോഗമുക്തി.

  • 30/01/2021

   
കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 514 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ  മന്ത്രാലയം. ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 164622 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര് അബ്ദുള്ള അൽ സനദ് അറിയിച്ചു. 501 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി.   1 മരണം . 8336പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി.  6259 പേര് ചികിത്സയിലും, 52 തീവ്ര പരിചരണ വിഭാഗത്തിലുമാണ്.

Related News