കുട്ടികളുടെ വിനോദകേന്ദ്രങ്ങൾ തുറക്കുന്നതിൽ കടുത്ത എതിർപ്പ്; തീരുമാനം പിൻവലിച്ച് കുവൈറ്റ്‌ സർക്കാർ

  • 30/01/2021




കുവൈത്ത് സിറ്റി: കോവിഡ് വ്യാപനം തുടരുമ്പോഴും കുട്ടികളുടെ വിനോദ കേന്ദ്രങ്ങളും ഗെയിം ഹാളുകളും വീണ്ടും തുറക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. ഇതോടെ അനുമതി നൽകി മണിക്കൂറുകൾക്കകം തീരുമാനം പിൻവലിക്കുകയായിരുന്നു.

കോവിഡിനെ തുറന്ന് സ്കൂളുകൾ അടച്ചു കിടക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഗെയിം ഹാളുകൾ വ്യാഴാഴ്ച തുറന്നത്. മണിക്കൂറുകൾ മാത്രം തുറന്നു പ്രവർത്തിച്ചെങ്കിലും നിരവധിപ്പർ എത്തിയതായി  റിപ്പോർട്ട് ചെയ്തു.


Related News