കുവൈത്തിൽ യാത്രക്കാരിൽനിന്നും എയർപോർട്ട് ഫീസ് ഈടാക്കാൻ തീരുമാനം.

  • 30/01/2021


കുവൈറ്റ് സിറ്റി : കുവൈത്തിൽനിന്നും പുറത്തേക്ക്  പോകുന്ന യാത്രക്കാരിൽനിന്നും  ജൂൺ മുതൽ വിമാനത്താവള ഫീസായി ടിക്കറ്റിന് മൂന്ന് ദിനാർ ഈടാക്കും,  ഓരോ അധിക യാത്രക്കാർക്കും 2 ദിനാറും, കുവൈത്തിലേക്ക് വരുന്നവരിൽനിന്നും  2 ദിനാറും   ഈടാക്കാൻ മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് ഫോർ ഹൗസിങ് അഫ്‌യേഴ്‌സ്  ഡോക്ടർ അബ്ദുല്ല മറാഫി   മന്ത്രാലയ തീരുമാന ഉത്തരവിറക്കി. 
 
ഈ തീരുമാനം 2021 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുമെന്നും,  അധിക ഫീസ് സ്വദേശികൾക്കും  പ്രവാസികൾക്കും ഒരുപോലെ ബാധകമാകുമെന്നും, ഇത് ടിക്കറ്റ് ചാർജിനോടൊപ്പം എയർലൈൻസ് ഈടാക്കുമെന്നും  ഉത്തരവിൽ പറയുന്നു. 

Related News