രക്തസാക്ഷികളുടെ വിവരങ്ങൾ ;സുരക്ഷാ കൗൺസിലിന് കുവൈറ്റ് സന്ദേശം

  • 30/01/2021


കുവൈറ്റ് :   ഐക്യരാഷ്ട്ര സഭയിലെ  കുവൈത്തിന്റെ  സ്ഥിരം പ്രതിനിധിയായ  കുവൈറ്റ് ഹൈകമ്മീഷണർ, അംബാസഡർ മൻസൂർ അൽ-ഒതൈബി ,1990 ലെ ഇറാഖ് അധിനിവേശത്തിൽ അറസ്റ്റിലായപ്പോൾ തിരിച്ചറിയപ്പെട്ട 13 കുവൈറ്റ് തടവുകാരുടെയും കാണാതായവരുടെയും  വിവരങ്ങളും ഭൗതിക  അവശിഷ്ടങ്ങളും കണ്ടെത്തുന്നതുമായി  ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സുരക്ഷാ സമിതി പ്രസിഡന്റിന് കത്തയച്ചു .

തീവ്രമായ ശ്രമങ്ങൾക്ക് ശേഷം ഇറാഖിലെ രണ്ട് ശ്മശാന സ്ഥലങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചുവെന്നും ഈ വിവരം സാങ്കേതിക ഉപസമിതിക്ക് സമർപ്പിച്ചുവെന്നും അന്താരാഷ്ട്ര റെഡ് ക്രോസിന്റെ മേൽനോട്ടത്തിൽ ഇറാഖ് സാങ്കേതിക സംഘം കാണാതായവരുടെ ഭൗതിക  അവശിഷ്ടങ്ങൾക്കായി രണ്ട് സ്ഥലങ്ങളും  പരിശോധിക്കാൻ തീരുമാനിച്ചുവെന്നും കത്തില്‍ പറയുന്നു,  കൃത്യമായ ജനിതക പരിശോധനയുടെ ഫലങ്ങൾക്ക് ശേഷം എത്രയും വേഗം തടവുകാരുടെയും  കാണാതായവരുടെയും വിവരങ്ങളുമായി പൊരുത്തപ്പെടാത്ത എല്ലാ  ഭൗതിക അവശിഷ്ടങ്ങളും ഇറാഖിന്  കൈമാറാനുള്ള പ്രതിജ്ഞാബദ്ധതയും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി .

Related News