ഉഭയകക്ഷി ബന്ധം ഊട്ടിയുറപ്പിക്കാൻ കുവൈറ്റും പാകിസ്ഥാനും

  • 31/01/2021


സാമ്പത്തികം,വ്യാപാരം,എന്ന ,വാതകം ,ഊർജ്ജം ,നിക്ഷേപം, കൃഷി, വിവരസാങ്കേതിക വിദ്യ ,ആരോഗ്യം തുടങ്ങിയ മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ ഒരുങ്ങി കുവൈറ്റും പാകിസ്ഥാനും .
 അസിസ്റ്റൻറ് വിദേശകാര്യമന്ത്രി അലി സുലൈമാൻ അൽ സയ്യിദിന്റെ  നേതൃത്വത്തിലുള്ള  കുവൈറ്റ് പ്രതിനിധിസംഘം ഇസ്ലാമാബാദിൽ നടത്തിയ സന്ദർശനത്തിനിടെയിലാണ് തീരുമാനം.സന്ദർശനവേളയിൽ കുവൈറ്റ് പ്രതിനിധി ഇസ്ലാമാബാദിലെ പാകിസ്താൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ഖുറേഷിയെ  സന്ദർശിച്ചതായി പാകിസ്ഥാൻ വിദേശകാര്യ ഓഫീസ് അറിയിച്ചു .ബന്ധം കൂടുതൽ ശക്തമാക്കാനുള്ള പാകിസ്ഥാന്റെ  ആഗ്രഹം ഖുറേഷി വീണ്ടും ഉറപ്പിച്ചു. ഉഭയകക്ഷി സഹകരണം കൂടുതൽ ആഴത്തിലാ  ക്കുകയും വൈവിധ്യവത്കരിക്കുകയും ചെയ്യേണ്ടതിന്റെ  പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.പ്രത്യേകിച്ചും വ്യാപാരം, നിക്ഷേപം, മനുഷ്യശക്തി, കയറ്റുമതി, ഭക്ഷ്യസുരക്ഷ എന്നീ മേഖലകളിൽ ഇരു  രാജ്യങ്ങളും തമ്മിലുള്ള യാത്ര സുഗമമാക്കുന്നതിന് പ്രാധാന്യവും അദ്ദേഹം  ചൂണ്ടിക്കാട്ടി.ഇത് നിരവധി മേഖലകളിലെ ഉഭയ കക്ഷി ഇടപെടലുകൾ ഗണ്യമായി വർദ്ധിപ്പിക്കുന്നതിന് സഹായകമാകും. കൂടിക്കാഴ്ചയിൽ ബഹുരാഷ്ട്ര സംഘടനകളിലെ പരസ്പര സഹകരണത്തിലും ഇരു രാജ്യങ്ങളും   സംതൃപ്തി പ്രകടിപ്പിച്ചു. സാമ്പത്തിക കാര്യ മന്ത്രാലയം ആഭ്യന്തരമന്ത്രാലയം, വിദേശകാര്യമന്ത്രാലയം എന്നിവയും കുവൈത്ത് പ്രതിനിധി സംഘം സന്ദർശിച്ചു.

Related News