ഇന്ത്യയുടെ 200,000 ഡോസ് 'അസ്ട്രസെനെക' വാക്‌സിൻ തിങ്കളാഴ്ചയോടെ കുവൈത്തിലെത്തും.

  • 31/01/2021


കുവൈറ്റ് സിറ്റി :  ഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള "അസ്ട്രസെനെക" വാക്‌സിൻ ആദ്യ ബാച്ച് തിങ്കളാഴ്ച രാവിലെ കുവൈത്തിലെത്തും. ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക  അംഗീകാരത്തിന് ശേഷം ആദ്യ കയറ്റുമതിയായി 200,000 ഡോസുകൾ രാജ്യത്ത് എത്തുമെന്ന് പ്രാദേശിക മാധ്യമ റിപ്പോർട്ടിൽ പറയുന്നു.

രണ്ടാമത്തെ ബാച്ച് 800,000 ഡോസുകൾ  ഫെബ്രുവരി അവസാനത്തോടെ കുവൈത്തിലെത്തുമെന്നും മൊത്തം കയറ്റുമതി 400,000 പേർക്ക് വാക്സിനേഷൻ നൽകാൻ പര്യാപ്തമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. കൊറോണ വൈറസിൽനിന്ന്  ആളുകളെ സംരക്ഷിക്കുന്നതിനായി ആസ്ട്രാസെനെക്കയുടെ ലൈസൻസിന് കീഴിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമ്മിക്കുന്ന ഓക്സ്ഫോർഡ്-അസ്ട്രാസെനെക്ക വാക്സിൻ അടിയന്തര ഉപയോഗത്തിന് ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച അംഗീകാരം നൽകിയിരുന്നു .

Related News