യാത്രക്കാരിൽ നിന്നുള്ള എയർപോർട്ട് സർവീസ് ചാർജ്; കുവൈത്തിന് 40 മില്ല്യൺ ദിനാറിന്റെ നേട്ടം.

  • 31/01/2021

കുവൈറ്റ് സിറ്റി : എയർപോർട്ട് സർവീസുകൾക്കും ഓപ്പറേഷൻ മാനേജ്‌മെന്റിനുമുള്ള ഓപ്പറേറ്റിങ് ഫീസ് ഭേദഗതി ചെയ്യാനുള്ള മന്ത്രിസഭാ തീരുമാനം  കുവൈത്തിന് 40 മില്ല്യൺ ദിനാറിന്റെ വാർഷിക  നേട്ടമുണ്ടാക്കുമെന്ന് റിപ്പോർട്ട്.  കുവൈറ്റ് വീമാനത്താവളത്തിലൂടെ യാത്രാ ചെയ്യുന്നവരിൽനിന്നും    ജൂൺ മുതൽ വിമാനത്താവള ഫീസായി  മൂന്ന് ദിനാറും  കുവൈത്തിലേക്ക് വരുന്നവരിൽനിന്നും  2 ദിനാറും  ഈടാക്കാൻ കഴിഞ്ഞദിവസം ഉത്തരവിറക്കിയിരുന്നു.  ഈ തീരുമാനം 2021 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുമെന്നും,  അധിക ഫീസ് സ്വദേശികൾക്കും  പ്രവാസികൾക്കും ഒരുപോലെ ബാധകമാകുമെന്നും, ഇത് ടിക്കറ്റ് ചാർജിനോടൊപ്പം എയർലൈൻസ് ഈടാക്കുമെന്നും  ഉത്തരവിൽ പറയുന്നു. 

2019 ൽ 7,831 ദശലക്ഷം യാത്രക്കാർ രാജ്യത്ത് നിന്ന് പുറപ്പെട്ടതായും പുറപ്പെടുന്ന ഓരോ യാത്രക്കാർക്കും 3 ദിനാർ ഈടാക്കിയാൽ വരുമാനം  23.493  മില്യൺ കെഡി ആയി കണക്കാക്കുന്നു. എത്തുന്ന യാത്രക്കാരിൽ നിന്ന് രണ്ട് ദിനാർ വീതം ഈടാക്കിയാൽ  വാർഷിക  വരുമാനം 15.742 ദശലക്ഷം ദിനാറാണ് .  39.235 ദശലക്ഷം ദിനാർ  യാത്രക്കാരിൽനിന്നും എയർപോർട്ട് സർവീസ് ചാർജായി ലഭിക്കുമെന്നാണ് റിപ്പോർട്ട്. 

Related News