ഇന്ത്യൻ എംബസ്സിയിൽ ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു.

  • 31/01/2021


കുവൈറ്റ് സിറ്റി : രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ 73ആം  രക്തസാക്ഷിത്വ ദിനത്തില്‍ കുവൈറ്റിലെ ഇന്ത്യന്‍ എംബസി ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു. രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ഓരോരുത്തരെയും ഈ ദിനത്തില്‍ ഓര്‍ക്കുന്നതായും ഗാ​ന്ധി​ജി​യു​ടെ ചി​ന്ത​ക​ളും ജീ​വി​ത​രീ​തി​യും ലോ​ക​ത്ത്​ കോ​ടി​ക്ക​ണ​ക്കി​നാ​ളു​ക​ൾ പി​ന്തു​ട​രു​ന്നു​ണ്ടെ​ന്നും ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ​ത്തി​നാ​യി ഗാ​ന്ധി​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ത്യാ​ഗോ​ജ്ജ്വ​ല​വും അ​ഹിം​സ​യി​ലൂ​ന്നി​യ​തു​മാ​യ സ​മ​രം ന​മ്മെ പ്ര​ചോ​ദി​പ്പി​ക്കു​ന്ന​താ​യും ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ പ​റ​ഞ്ഞു. എം​ബ​സി അ​ങ്ക​ണ​ത്തി​ലെ ഗാ​ന്ധി പ്ര​തി​മ​യി​ൽ അം​ബാ​സ​ഡ​ർ പു​ഷ്​​പാ​ർ​ച്ച​ന ന​ട​ത്തി.

  ഗാന്ധിജിയുടെ ദര്‍ശനം യാഥാര്‍ത്ഥ്യമാവുകയാണ്.കൊവിഡ് മഹാമാരി പഠിപ്പിച്ച നിരവധി പാഠങ്ങളിലൊന്ന് സ്വയംപര്യാപ്തരാവുകയെന്നതാണ്. ലോകരാഷ്ട്രങ്ങള്‍ക്ക് ഇന്ത്യ ഇന്ന് വാക്‌സിന്‍ വിതരണം ചെയ്യുന്നു. ലോകത്തിന്റെ ഫാര്‍മസി എന്ന നിലയില്‍ ഇന്ത്യ അംഗീകരിക്കപ്പെട്ടെന്നും സിബി ജോര്‍ജ് വ്യക്തമാക്കി. കു​വൈ​ത്ത്​ ആ​ർ​ട്​​സ്​ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ റ​സൂ​ൽ സ​ൽ​മാ​ൻ, മ​ഹാ​ത്​​മ ഗാ​ന്ധി​യു​ടെ ചായ ചിത്രം വരച്ച  കു​വൈ​ത്തി ക​ലാ​കാ​ര​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഖ​ത്താ​ൻ എ​ന്നി​വ​ർ വി​ശി​ഷ്​​ടാ​തി​ഥി​ക​ളാ​യി.

Related News