കുവൈറ്റ് വീമാനത്താവളത്തിൽ 6 കോവിഡ് പരിശോധനാ കേന്ദ്രങ്ങൾ.

  • 31/01/2021


കുവൈറ്റ് സിറ്റി :  കുവൈറ്റ് വിമാനത്താവളത്തിലെത്തുന്ന എല്ലാ യാത്രക്കാർക്കുമുള്ള PCR പരിശോധനകൾ ഫെബ്രുവരി 7 മുതൽ ആരംഭിക്കുമെന്ന് റിപ്പോർട്ട്,  അതിനായി 6 പി‌സി‌ആർ‌ സൈറ്റുകൾ‌ തയ്യാറാക്കി ഏകീകൃത ഇലക്ട്രോണിക് പ്ലാറ്റ്ഫോം നടപ്പിലാക്കും. വിമാനക്കമ്പനികളിൽ നിന്ന് റെസ്റ്റിനായുള്ള ചാർജ്  ഈടാക്കുന്നത് സംബന്ധിച്ച് മന്ത്രിസഭയുടെ തീരുമാനങ്ങൾ നടപ്പിലാക്കാൻ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷനെ ചുമതലപ്പെടുത്തി.

ടെസ്റ്റുകൾ  നടത്തുന്നതിന് 4 അംഗീകൃത ലബോറട്ടറികളുമായി എയർപോർട്ട് ഗ്രൗണ്ട്  സർവീസ് പ്രൊവൈഡർമാർ ചർച്ചകൾ നടത്തിവരികയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു. ജനിതകമാറ്റം വന്ന  കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടത്തിയതിനാൽ  പദ്ധതിയിൽ മാറ്റം വരുത്താൻ സാധ്യതയുണ്ടെങ്കിലും, T 1 ടെർമിനലിൽ  3 സൈറ്റുകളും,  T 3,   T 4 ,  T 5 ടെർമിനലുകളിൽ ഓരോ PCR ടെസ്റ്റ്  കേന്ദ്രങ്ങളുമായിരിക്കും പ്രവർത്തനമാരംഭിക്കുക എന്നാണ് റിപോർട്ടുകൾ.     

Related News