ലബനോണിലേക്കു ചികിത്സ സഹായങ്ങൾ എത്തിച്ച് കുവൈറ്റ്‌ റെഡ് ക്രസന്റ് സൊസൈറ്റി

  • 31/01/2021



ലബനോണിലേക്കു  ചികിത്സ സഹായ വസ്തുക്കൾ അയച്ച് കുവൈറ്റ്‌ റെഡ് ക്രസന്റ് സൊസൈറ്റി. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തിന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ പ്ര​തി​രോ​ധ മന്ത്രാലയത്തിന്റെ വിമാനത്തിലാണ് ചി​കി​ത്സ ഉ​പ​ക​ര​ണ​ങ്ങ​ൾ, മ​രു​ന്ന്, ശു​ചീ​ക​ര​ണ വ​സ്​​തു​ക്ക​ൾ, പു​തപ്പ് തുടങ്ങിയവ കയറ്റി അയച്ചത്.

കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ്​ ന​വാ​ഫ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്റെ മാ​ർ​ഗ​നി​ർ​ദേ​ശ പ്ര​കാ​രം ഇ​നി​യും പലയിടങ്ങളിലും സഹായങ്ങൾ എത്തിക്കുമെന്ന് കു​വൈ​ത്ത്​ റെ​ഡ്​ ക്ര​സ​ൻ​റ്​ സൊ​സൈ​റ്റി എ​മ​ർ​ജ​ൻ​സി മാ​മാ​നേ​ജ്​​മെൻറ്​ മേ​ധാ​വി യൂ​സു​ഫ്​ അ​ൽ മ​റാ​ജ്​ പ​റ​ഞ്ഞു








Related News