ഏഷ്യൻ ഓൺലൈൻ ഷൂട്ടിംഗ്: മൂന്ന് വെള്ളി മെഡൽ നേടി കുവൈറ്റ്‌

  • 31/01/2021





കുവൈറ്റ് ഷൂട്ടിംഗ് ഫെഡറേഷൻ സംഘടിപ്പിച്ച ഏഷ്യൻ ഓൺലൈൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ മൂന്ന് വെള്ളി മെഡലുകൾ സ്വന്തമാക്കി കുവൈത്തിന്റെ ഷൂട്ടിംഗ് ടീം. 22 രാജ്യങ്ങളിലായി 400 ലധികം ഷൂട്ടർമാർ പങ്കെടുത്ത പരിപാടി ഇന്ന് സമാപിച്ചു.

പുരുഷ സ്‌കീറ്റ് മത്സരത്തിൽ കുവൈത്തിന്റെ ഷൂട്ടർ സൗദ് ഹബീബ്, ട്രാപ്പ് ഗെയിമിൽ നാസർ അൽ മക്ലാദ്, വനിതാ സ്കീറ്റ് മത്സരത്തിൽ ഇമാൻ അൽ-ഷമ്മ എന്നിവരാണ് വെള്ളി നേടിയത്.

മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളെ അറബ്, കുവൈറ്റ് ഷൂട്ടിംഗ് ഫെഡറേഷനുകളുടെ പ്രസിഡന്റും ഏഷ്യൻ ഷൂട്ടിംഗ് കോൺഫെഡറേഷൻ (എ.എസ്.സി) സെക്രട്ടറി ജനറലുമായ ഡുവായ്ജ് അൽ-ഒതൈബി  അഭിനന്ദിച്ചു. 

Related News