കുവൈറ്റിൽ ഫെബ്രുവരി 22 മുതൽ 28 വരെ ഭാഗിക ലോക്ക്ഡൌൺ.

  • 05/02/2021



കുവൈറ്റ് സിറ്റി : രാജ്യത്ത് ഉടലെടുത്ത കോവിഡ് അടിയന്തര സാഹചര്യത്തെ തുടര്‍ന്ന് ഫെബ്രുവരി 22 മുതൽ ഫെബ്രുവരി 28 വരെ ഭാഗിക ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്നു വിശ്വസിനീയ മന്ത്രാലയങ്ങളെ  ഉദ്ധരിച്ഛ് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.  

ദേശീയ ദിനാഘോഷങ്ങളുടെ  ഭാഗമായി വരുന്ന  അവധി ദിവസങ്ങളായ  ഫെബ്രുവരി 22 മുതൽ  28 വരെയാണ് ഭാഗികമായ ഭാഗിക ലോക്ക്ഡൌൺ ഏർപ്പെടുത്താനുദ്ദേശിക്കുന്നത്.  ആഘോഷ വേളകളിൽ ഉണ്ടാകുന്ന ജനക്കൂട്ടവും  ഒത്തുചേരലുകളും ഒഴിവാക്കുക  എന്ന ലക്ഷ്യത്തിന്റെ ഭാ​ഗാമായാണ് ഈ ദിവസങ്ങളിൽ ഭാ​ഗിക ലോക്ക്ഡൗൺ ഏർപ്പെടുത്താനുള്ള നീക്കം.
 
കുവൈത്തിൽ  കൊറോണ വൈറസ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നതിനെ തുടര്‍ന്നു സർക്കാർ ശക്തമായ നടപടികളാണ് കൈക്കൊള്ളുന്നത്. രാത്രി എട്ടുമുതൽ പുലർച്ചെ അഞ്ചുവരെ എല്ലാ വ്യാപാര സ്ഥാപനങ്ങള്‍ അടക്കുവാനും ഒത്തുചേരലുകള്‍ക്കും ആഘോഷങ്ങൾക്കും കര്‍ശന നിയന്ത്രണങ്ങള്‍  ഏർപ്പെടുത്തുകയും ചെയ്തിരുന്നു.

Related News