കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാൽ റെസ്റ്റോറന്റ് ലൈസൻസ് പിൻവലിക്കും.

  • 05/02/2021


കുവൈത്ത് സിറ്റി : കോവിഡ് വൈറസ് വ്യാപനം നിയന്ത്രിക്കാൻ കോവിഡ്  വൈറസ് കമ്മിറ്റി കർശന നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ആഘോഷങ്ങൾക്കും ഒത്തുചേരലുകൾക്കും  ഭക്ഷണം നൽകുന്നത് പിടികൂടിയാൽ ലൈസൻസ് പിൻവലിക്കാൻ കമ്മിറ്റി തീരുമാനിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.  

വിവാഹ പാർട്ടികൾ, പൊതു പരിപാടികൾ, ആഘോഷങ്ങൾ എന്നിവയ്ക്ക് റസ്റ്റോറന്റുകൾ  ഭക്ഷണം  നൽകുന്നത് പിടികൂടിയാൽ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കും. ഒത്തുചേരൽ പരിപാടികൾക്കായി വാടക ഹാളുകളോ, ഹോട്ടലുകളോ നൽകുന്നത്  പിടിക്കപ്പെട്ടാൽ ഹോട്ടൽ അടയ്ക്കാനും, സ്ഥാപനത്തിന്റെ ലൈസെൻസ് റദ്ദാക്കാനും  ഉദ്യോഗസ്ഥർ തീരുമാനിച്ചതായി  റിപ്പോർട്ടിൽ പറയുന്നു. 

കോവിഡ് വ്യാപനത്തിന്  കാരണമാകുന്ന ഏതെങ്കിലും ഒത്തുചേരലുകളെക്കുറിച്ച് പൗരന്മാരിൽ നിന്നും വിദേശികളിൽനിന്നും നിന്നും പരാതികൾ സ്വീകരിക്കുന്നതിനായി അടുത്ത ഞായറാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കുന്ന ഒരു ഹോട്ട്‌ലൈൻ സജീവമാക്കാൻ കമ്മിറ്റി തീരുമാനിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

Related News