കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റിന് തീവില; പ്രവാസികള്‍ ദുരിതത്തില്‍

  • 05/02/2021

കുവൈത്ത് സിറ്റി : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വ്യോമ ഗതാഗത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍  ടിക്കറ്റ് വിലകള്‍ കുതിച്ച് ഉയര്‍ന്നു. ദുബൈയില്‍ നിന്നും കുവൈത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് 1400 ദിനാറിന് മുകളിലേക്ക് ഉയര്‍ന്നതായി  ട്രാവല്‍ ഏജന്‍സികള്‍ പറഞ്ഞു.ഫെബ്രുവരി 7 മുതല്‍  ര​ണ്ടാ​ഴ്​​ച​ത്തേ​ക്ക്​ കു​വൈ​ത്തി​ലേ​ക്ക് വിദേശികള്‍ക്ക് ​ പ്ര​വേ​ശ​ന വി​ല​ക്ക്​ നടപ്പാക്കുമെന്ന് സിവില്‍ ഏവിയേഷന്‍  പ്രഖ്യാപിച്ചിരുന്നു. തീരുമാനം പ്രാബല്യത്തിൽ വരുന്നതിന് മുമ്പായി  രാജ്യത്തേക്ക് പ്രവേശിക്കാനുള്ള തിരക്കിനെ തുടര്‍ന്നാണ് ടിക്കറ്റുകള്‍ക്ക്  നിരക്ക് കൂടിയത്. 

സര്‍ക്കാരിന്‍റെ സമീപകാല തീരുമാനങ്ങൾ രാജ്യത്തേക്ക് വരുന്ന യാത്രക്കാരെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ടെന്നും റെക്കോർഡ് നിലവാരത്തിലേക്ക് ടിക്കറ്റ് ഉയർത്താൻ കാരണമായതായും കുവൈറ്റ് ട്രാവൽ ആൻഡ് ടൂറിസം  ഡയറക്ടർ ബോർഡ് ചെയർമാൻ മുഹമ്മദ് അൽ മുത്തൈരി പറഞ്ഞു. മന്ത്രിസഭയുടെ തീരുമാനം വന്നതിന് ശേഷം 14,000 ടിക്കറ്റുകള്‍ റദ്ദാക്കിയതായും ഇതിലൂടെ  14 ലക്ഷം ഡോളര്‍ ഈ മേഖലയില്‍ മാത്രം നഷ്ടം ഉണ്ടായതായും അദ്ദേഹം വ്യക്തമാക്കി. 

അതിനിടെ ആയിരക്കണക്കിന് മലയാളികള്‍ അടക്കമുള്ള പ്രവാസികളാണ് ദുബൈയിലും മറ്റ് പ്രദേശങ്ങളിലും കുവൈത്തിലേക്ക് വരാനാകാതെ കുടുങ്ങിക്കിടക്കുന്നത്. ടിക്കറ്റ് ലഭിക്കാത്തതിനാല്‍ പലരും നാടിലേക്ക് തന്നെ തിരികെ പോകുവാനുള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്.വി​സ പു​തു​ക്ക​ലു​മാ​യും ജോ​ലി​യു​മാ​യും ബ​ന്ധ​പ്പെ​ട്ട്​ അ​ടി​യ​ന്ത​ര​മാ​യി കു​വൈ​ത്തി​ലേ​ക്ക്​ എ​ത്തേ​ണ്ടവരാന് ഇതില്‍ മിക്കവരും. 

Related News