വിദേശികൾക്ക്​ കുവൈത്തിൽ പ്രവേശന വിലക്ക്: വിമാനക്കമ്പനികള്‍ക്ക് ഡി.ജി.സി.എ നിർദ്ദേശം നല്‍കി.

  • 05/02/2021

കുവൈത്ത് സിറ്റി: കോവിഡ്​ കേസുകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തില്‍ മന്ത്രിസഭ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുവാന്‍ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന എല്ലാ വിമാനക്കമ്പനികൾക്കും  ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ  നിർദ്ദേശം നൽകി. സര്‍ക്കാര്‍ തീരുമാനപ്രകാരം ഫെബ്രുവരി 7 ഞായറാഴ്ച മുതൽ സ്വദേശികളും ഗാര്‍ഹിക തൊഴിലാളികള്‍ ഒഴികെയുള്ള എല്ലാ യാത്രക്കാര്‍ക്കും രാജ്യത്തേക്ക് പ്രവേശിക്കുന്നത് വിലക്ക്​ ഏർപ്പെടുത്തി. ബെൽസലാമ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത വീട്ട് ജോലിക്കാര്‍ക്ക് മാത്രമാണ് രാജ്യത്ത് പ്രവേശിക്കുവാന്‍ അനുവാദം നല്‍കിയിട്ടുള്ളതെന്ന് ഡി.ജി.സി.എ അറിയിച്ചു. 

Related News