കോവിഡ് ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ശമ്പളമില്ല: നിര്‍ദ്ദേശങ്ങളുമായി സിവിൽ സർവീസ് കമ്മീഷൻ

  • 05/02/2021

കുവൈത്ത് സിറ്റി : രാജ്യത്ത് ഒരു ഇടവേളക്ക് ശേഷം കോവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശനമായ നിയന്ത്രണങ്ങളുമായി അധികൃതര്‍. ജോലി സ്ഥലങ്ങളില്‍ കോവിഡ്  ആരോഗ്യ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന ജീവനക്കാരുടെ ശമ്പളം കുറക്കുമെന്നും പിഴ ചുമത്തുമെന്നും  സിവിൽ സർവീസ് കമ്മീഷൻ (സി‌എസ്‌സി) പ്രഖ്യാപിച്ചു. സിവിൽ സർവീസ് നിയമത്തിലെ ആർട്ടിക്കിൾ 60 അനുസരിച്ച് നിയമ ലംഘനത്തിനെതിരെ ശക്തമായ നടപടികള്‍ ജീവനക്കാര്‍ക്കെതിരെ സ്ഥാപനങ്ങള്‍ക്ക് സ്വീകരിക്കാം.  

നിയമം ലംഘിക്കുന്ന തൊഴിലാളിക്ക് ആദ്യ തവണ മുന്നറിയിപ്പ് നല്കാനും തുടര്‍ന്നും ലംഘനം ആവർത്തിക്കുകയാണെങ്കില്‍ ഒരു ദിവസത്തെ വേതനം കുറക്കണമെന്നും സിവിൽ സർവീസ് കമ്മീഷൻ നിര്‍ദ്ദേശം നല്‍കി.സി‌എസ്‌സി പുറപ്പെടുവിച്ച പുതിയ സര്‍ക്കുലര്‍ പ്രകാരം  ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത തൊഴിലാളിയുടെ  15 ദിവസത്തെ വേതനം വരെ  പരമാവധി വെട്ടിക്കുറയ്ക്കുവാന്‍ സ്ഥാപനങ്ങള്‍ക്ക് സാധിക്കും . 

ആരോഗ്യ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍  ലംഘിക്കുന്ന ജീവനക്കാർക്കെതിരെ കര്‍ശനമായ  അച്ചടക്ക നടപടികള്‍  സ്വീകരിക്കണമെന്ന്  സർക്കാർ ഏജൻസികളോടും വിവിധ മന്ത്രാലയങ്ങളോടും സിവില്‍ സര്‍വീസ് കമ്മീഷന്‍  ആവശ്യപ്പെട്ടു.

Related News