ഫെഡറേഷൻ ഓഫ് ട്രാവൽ ആൻഡ് ടൂറിസവും, സലൂൺ അസോസിയേഷനും നാളെ നാഷണൽ അസ്സെംബ്ളിക്കുമുന്നിൽ കുത്തിയിരുപ്പ് പ്രതിഷേധം

  • 05/02/2021


കുവൈറ്റ് സിറ്റി :  വർദ്ധിച്ചുവരുന്ന  കോവിഡ് വ്യാപനത്തെത്തുടർന്ന് കുവൈറ്റ് സർക്കാർ ഏർപ്പെടുത്തിയ  കോവിഡ്  നിയന്ത്രണങ്ങളുടെ  ഭാഗമായുള്ള  യാത്രാനിരോധനവും,  സലൂണുകളും സ്പാകളും പൂർണ്ണമായും  അടച്ചിടൽ അടക്കമുള്ള നടപടികളിൽ പ്രധിഷേധിച്ഛ് നാളെ ഉച്ചക്ക് ഒരുമണിക്ക് ദേശിയ അസ്സെംബ്ളിയുടെ മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കാനൊരുങ്ങുന്നതായി  സലൂൺസ് അസ്സോസിയേഷൻസ് ഓഫ് കുവൈറ്റും ഫെഡറേഷൻ ഓഫ് ട്രാവൽ ആൻഡ് ടൂറിസം ഏജൻസിസ്‌ വെളിപ്പെടുത്തി. 

ട്വിറ്ററിൽ തുടങ്ങിയ ഒരു ഹാഷ് ടാഗുമായി ചേർന്ന സംരംഭകർ  ഒരു വർഷത്തോളമായി തങ്ങൾ വലിയ നഷ്ടത്തിലാണെന്നും അടച്ചുപൂട്ടലിന്റെ വക്കിലാണെന്നും,  സർക്കാരിന്റെ മുന്നിൽ തങ്ങളുടെ പ്രശ്ങ്ങൾ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്  നാളെ ഉച്ചക്ക്  നാഷണൽ അസ്സെംബ്ളിക്ക് മുന്നിൽ കൂടിച്ചേരുന്നതെന്നും അറിയിച്ചു. 

Related News