ആരോഗ്യ നിർദേശങ്ങളുടെ ലംഘനം; ആറ് മാസം ജയിലും 10,000 ദിനാർ പിഴയും

  • 06/02/2021


കുവൈറ്റ് : ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ കോവിഡ് മാർഗനിർദ്ദേശങ്ങൾ ലംഘിച്ചാൽ  ആറുമാസം തടവും   പതിനായിരം ദിനാറിൽ കൂടാത്ത പിഴയും ശിക്ഷ ലഭിക്കുമെന്ന്   ആഭ്യന്തര മന്ത്രാലയം .അറിയിച്ചു. 
 8/1968 ലെ സാംക്രമിക രോഗങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച  നിയമ  വ്യവസ്ഥകൾ പ്രകാരം അടിസ്ഥാനപരമായി ഇത് ലംഘിക്കുന്ന ആർക്കും നിയമപരമായി ഉത്തരവാദിത്തമുണ്ടാകുമെന്നും സ്വദേശീയരോ പ്രവാസികളോ വ്യത്യാസമില്ലാതെ ഈ നിയമങ്ങൾ പാലിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. 

 ദേശീയദിനാഘോഷങ്ങൾ ഉൾപ്പടെയുള്ള    എല്ലാ ഒത്തുചേരലുകളും ആഘോഷങ്ങളും  സർക്കാർ വിലക്കിയിട്ടുണ്ട്,    എല്ലാത്തരം ഒത്തുചേരലുകളും ഒഴിവാക്കണമെന്നും  ഇത്തരം ഒത്തുചേരലുകൾ വീടുകളിലോ മറ്റു സ്വകാര്യ ഇടങ്ങളിലോ ആയാൽ പോലും ശിക്ഷയ്ക്ക് വിധേയരാകേണ്ടി വരുമെന്നും മന്ത്രാലയം അറിയിച്ചു .

കുവൈത്തിൽ  കൊറോണ വൈറസ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നതിനെ തുടര്‍ന്നു സർക്കാർ ശക്തമായ നടപടികളാണ് കൈക്കൊള്ളുന്നത്. രാത്രി എട്ടുമുതൽ പുലർച്ചെ അഞ്ചുവരെ എല്ലാ വ്യാപാര സ്ഥാപനങ്ങള്‍ അടക്കുവാനും ഒത്തുചേരലുകള്‍ക്കും ആഘോഷങ്ങൾക്കും കര്‍ശന നിയന്ത്രണങ്ങള്‍  ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 

Related News